സംസ്ഥാന ചലച്ചിത്ര അക്കാദമി 2016 ഡീസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 21 ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മീഡിയ പാസിനായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ രണ്ടു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നീ മാധ്യമങ്ങള്‍ക്കും മീഡിയ പാസിന് അര്‍ഹതയുണ്ടായിരിക്കും. ബ്യൂറോ ചീഫ് നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പാസ് അനുവദിക്കുക.
മറ്റു ജില്ലകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് അതത് മാധ്യമ സ്ഥാപനത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തിയ കത്ത് ശാസ്തമംഗലത്ത് ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ ഏല്‍പ്പിക്കേണ്ടതാണ്.
No comments:
Post a Comment