ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21 ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) മീഡിയ പാസിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റായ www.iffk.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍, സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങിയവയ്ക്ക് രജിസ്‌ട്രേഷന് അര്‍ഹതയുണ്ടായിരിക്കും. മീഡിയ ഹെഡ്/ചീഫ് എഡിറ്റര്‍/തിരുവനന്തപുരം ബ്യൂറോ ചീഫ് നിര്‍ദേശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും പാസ് അനുവദിക്കുക.
No comments:
Post a Comment