രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം വി.ജെ.ടി ഹാളിലാണ് മത്സരം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഗ്രാന്റ്മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപാണ് 'ചലച്ചിത്ര കേരളം ക്വിസ്' നയിക്കുന്നത്. നവംബര്‍ 28 ന് നടത്താനിരുന്ന മത്സരമാണ് ഡിസംബര്‍ രണ്ടിന് നടക്കുന്നതെന്നും രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ അന്നേ ദിവസം മത്സരത്തില്‍ പങ്കെടുക്കണമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് ബി. അറിയിച്ചു. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് iffkquiz@gmail.com എന്ന വിലാസത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 97461497467.
No comments:
Post a Comment