21st IFFK BLOG

(Maintained by IFFK Media Cell)

Tuesday 13 December 2016

പ്രതീക്ഷകള്‍ തെറ്റിച്ചുള്ള പ്രേക്ഷക പ്രവാഹം : കടകംപള്ളി സുരേന്ദ്രന്‍


ചലച്ചിത്രമേളയില്‍ പ്രതീക്ഷകള്‍ തെറ്റിച്ചുള്ള പ്രേക്ഷക പ്രവാഹമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മികവുറ്റ സംഘാടനവും മികച്ച സിനിമകളുമാണ് മേളയില്‍ കാണുന്നത്. ഭിന്നലിംഗക്കാര്‍ക്ക് ചലച്ചിത്രമേളയില്‍ പ്രത്യേക പരിഗണന നല്‍കിയത് സ്വാഗതാര്‍ഹമാണെന്നും ടാഗോര്‍ തിയേറ്റര്‍ സന്ദര്‍ശിക്കവെ മന്ത്രി പറഞ്ഞു. ലോക ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ സ്ഥാനം ഐ.എഫ്.എഫ്.കെ.യ്ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ മേളക്ക് സാധിച്ചതായും കടകംപള്ളി പറഞ്ഞു. 

No comments:

Post a Comment