21st IFFK BLOG

(Maintained by IFFK Media Cell)

Wednesday 14 December 2016

കാഴ്ചാനുഭവമായ് ചവിട്ടുനാടകം

വജ്രകേരളം നാടന്‍ കലാമേളയുടെ ഭാഗമായി രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ചവിട്ടുനാടകം അരങ്ങേറി. വര്‍ണാഭമായ വേഷവും ഉറച്ച ചുവടുകളുമായി കലാകാരന്മാര്‍ അണിനിരന്നപ്പോള്‍ കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.
റോമ സാമ്രാജ്യം ഭരിച്ചിരുന്ന ഷാര്‍ലിമെന്‍ ചക്രവര്‍ത്തിയുടെ ജീവിതം അവലംബമായ മഹാകാവ്യത്തില്‍ നിന്നാണ് ചവിട്ടുനാടകമെന്ന കലാരൂപം നിലവില്‍ വന്നത്. പോര്‍ച്ചുഗീസുകാര്‍ മതപ്രചരണാര്‍ത്ഥവും കേരളത്തില്‍  ചവിട്ടുനാടകം അവതരിപ്പിച്ചിരുന്നു. കാര്‍ലസ്മാന്‍ എന്ന ഭാഗമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. കേളികൊട്ടില്‍ ആരംഭിച്ച ചവിട്ടുനാടകം ബാല പാര്‍ട്ടിലൂടെ പുരോഗമിച്ച് കാര്‍ലസ്മാന്‍ ചക്രവര്‍ത്തിയുടെ രാജാപാര്‍ട്ട് വേഷത്തില്‍ കാണികളെ വിസ്മയിപ്പിച്ചു. ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാദമിയാണ് പരിപാടി അവതരിപ്പിച്ചത്. ഫോക്‌ലോര്‍ അക്കാദമിയുടേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment