21st IFFK BLOG

(Maintained by IFFK Media Cell)

Thursday 15 December 2016

ചലച്ചിത്ര മേളയ്ക്കിടെ സിനിമാപ്രേമികളുടെ സിനിമ

ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍  പല സ്്ഥലങ്ങളില്‍ നിന്നെത്തിയ സിനിമാ പ്രേമികളില്‍ ചിലര്‍ ചേര്‍ന്ന് സിനിമ പൂര്‍ത്തിയാക്കി. ഒരാള്‍ കള്ളന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എം.കെ ശ്രീജിത് എന്ന യുവസംവിധായകനാണ് ചിത്രം ഒരുക്കുന്നത്. ഛായാഗ്രാഹകന്‍ ദീപു.
തിരക്കഥയില്ലാത്ത ചിത്രം പൂര്‍ണമായും രാത്രിയിലാണ് ചിത്രീകരിച്ചത്. ഒരു മനുഷ്യന് ഒരു രാത്രിയില്‍ അനുഭവപ്പെടുന്ന പ്രത്യേകമായ മാനസികാവസ്ഥയെ സമയവുമായി ബന്ധപ്പെടുത്തുന്ന സൈക്കോളജിക്കല്‍ സിനിമയാണിത്്. പത്തോളം പേര്‍ ചേര്‍ന്ന് നിര്‍മ്മാതാവില്ലാതെ സ്വന്തം ക്യാമറയും മറ്റും ഉപയോഗിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.  25000 രൂപ ചിത്രത്തിനായി ഇതുവരെ ചെലവായി. 
തന്റെ മനസില്‍ തോന്നിയ ആശയം ഐ.എഫ്.എഫ്.കെയില്‍ എത്തിയ സുഹൃത്തുക്കളുമായി പങ്കു വച്ചപ്പോള്‍ അവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ആ ആത്മവിശ്വാസത്തിലാണ് ചിത്രം ഒരുക്കിയതെന്നും ശ്രീജിത് പറഞ്ഞു. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയ സിനിമ മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മാത്രമേ ബാക്കിയുള്ളൂ. പത്ത് ദിവസത്തിനകം ഇതും പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് പ്രിവ്യൂ സംഘടിപ്പിക്കുമെന്ന് ശ്രീജിത് പറഞ്ഞു. ഐ.എഫ്.എഫ്.കെയുടെ പേരിലുള്ള വാട്ട്‌സ് ആപ്പ് സൗഹൃദ ഗ്രൂപ്പുകളും സിനിമയെ വലിയ തോതില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  സിനിമാ സ്‌നേഹികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നതെന്നും ശ്രീജിത് വ്യക്തമാക്കി. ശ്രീജിത് സംവിധാനം ചെയ്ത ‘കുന്നിറങ്ങി വരുന്ന ജീപ്പ്’എന്ന ആദ്യ ചിത്രം ജനുവരിയില്‍ തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. 

No comments:

Post a Comment