21st IFFK BLOG

(Maintained by IFFK Media Cell)

Saturday 10 December 2016

അക്കാദമി പുസ്തകമേള ആരംഭിച്ചു

ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണങ്ങള്‍ക്കായി ടാഗോര്‍ തിയേറ്ററില്‍  'പവലിയന്‍' തുറന്നു.    സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദ് പുസ്തകമേള ഉദ്ഘാടനം ചെയ്തു. സിനിമയും ജീവിതവും, ചലച്ചിത്ര പഠനങ്ങള്‍, പിന്‍നിലാവ്, ശ്രദ്ധാഞ്ജലി, ഐ.എഫ്.എഫ്.കെ ആജീവനാന്ത പുരസ്‌കാരങ്ങള്‍ എന്നീ വിഭാഗങ്ങളിലായി ജീവിച്ചിരിക്കുന്നവരുടേയും മണ്‍മറഞ്ഞ കലാകാരന്മാരുടേയും 50 ഓളം വരുന്ന ജീവചരിത്രകുറിപ്പുകളടക്കമുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. കൂടാതെ ഐ.എഫ്.എഫ്.കെ.യുടെ 20 വര്‍ഷത്തെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകവും അണ്ടര്‍സ്റ്റാന്റിംഗ് സിനിമ എന്ന ഡിവിഡിയും ലഭിക്കും. അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സജിതാ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

No comments:

Post a Comment