രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയാ സെല്‍ നാളെ (08/12/2016) ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ടാഗോര്‍ തിയറ്ററിലാണ് ഉദ്ഘാടനം. ചടങ്ങില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ഷീലാ തോമസ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വിവിധ മാധ്യമങ്ങളെ ഏകോപിച്ചുകൊണ്ട്് മേളയുടെ വിശദ വിവരങ്ങളും വാര്‍ത്താക്കുറിപ്പുകളും മാധ്യമങ്ങള്‍ക്ക് ലഭിക്കത്തക വിധമാണ് മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനം. മേളയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ബ്ലോഗ്, ഫെയ്‌സ്ബുക്ക് പേജ്, വാട്‌സ് ആപ്പ് സംവിധാനം എന്നിവയും മീഡിയാസെന്ററിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ 21 വര്‍ഷത്തെ ചരിത്രമടയാളപ്പെടുത്തിയ പ്രത്യേക ലേഖനം, മേളയിലെ ചിത്രങ്ങളെയും സംവിധായകരെയും സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവയും മീഡിയാ സെല്‍ വഴി ലഭിക്കും. മാധ്യമങ്ങള്‍ക്കുള്ള ക്ലിപ്പിംഗുകള്‍ ഫോട്ടോഗ്രാഫുകള്‍ എന്നിവയും മീഡിയാ സെല്ലില്‍ ലഭ്യമാക്കുമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.
മീഡിയ സെല്‍ ഉദ്ഘാടനത്തിനുശേഷം സിഗ്നേച്ചര്‍ ഫിലിമിന്റെ ആദ്യ പ്രദര്‍ശനം ടാഗോര്‍ തീയേറ്ററില്‍ നടക്കും.
No comments:
Post a Comment