ടാഗോര്‍ തീയേറ്ററില്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മീഡിയാ സെല്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് ബി., സജിതാ മഠത്തില്‍, സംവിധായകന്‍ സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്രോത്സവത്തിന്റെ ചരിത്രമടങ്ങിയ ലഘുവിവരണം, മേളയിലെത്തുന്ന സംവിധായകരുടേയും പ്രശസ്ത താരങ്ങളുടേയും വിശദാംശങ്ങള്‍ തുടങ്ങിയവ മീഡിയസെല്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭ്യമാകും. വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക്, ബ്ലോഗ് വഴിയുള്ള അപ്‌ഡേറ്റുകളും മീഡിയാ സെല്ലില്‍ ക്രമീകരിച്ചിട്ടുണ്ട്.
No comments:
Post a Comment