ചലച്ചിത്രോത്സവത്തിന് മികച്ച സുരക്ഷയൊരുക്കാന്‍ രാപ്പകല്‍ പ്രവര്‍ത്തനവുമായി പോലീസ്. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാരാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 15000 ത്തോളം വരുന്ന പ്രതിനിധികളുേടയും അതിഥികളുള്‍പ്പെടെയുള്ളവരുടെയും സുരക്ഷിതത്വമാണ് ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള സേനാവിഭാഗം ഒരുക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ക്കായുള്ള പരിശോധന ഉള്‍പ്പെടെ ഓരോ തിയേറ്ററിലേയും സുരക്ഷാ സംവിധാനങ്ങള്‍ക്ക് എസ്.ഐ യോ എ.എസ്.ഐയോ നേതൃത്വം നല്‍കും. കൂടാതെ 9 കണ്‍ട്രോള്‍ റൂം വാഹനങ്ങളും 2 പിങ്ക് പട്രോള്‍ വാഹനങ്ങളും സജീവമായി രംഗത്തുണ്ട്. എല്ലാ വേദികളിലും വനിതാപോലീസ് സാന്നിദ്ധ്യവുമുണ്ട്.
No comments:
Post a Comment