രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി ഹരിത സൗഹൃദത്തില്‍. മേളയുടെ എല്ലാ വേദികളും പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. എല്ലാ വേദികളും മുള കൊണ്ടുള്ള തീമിലാണ് ഒരുങ്ങിയിരിക്കുന്നത്. ചലച്ചിത്രോത്സവത്തില്‍ ആദ്യമായാണിത്. കുടുംബശ്രീയുമായി സഹകരിച്ചാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നത്.
ഫെസ്റ്റിവല്‍ ഓഫീസ്, ഡെലിഗേറ്റ് സെല്‍, വേദികളിലെ കമാനം എന്നിവയ്ക്ക് പ്ലാസ്റ്റിക് ഒഴിവാക്കി മുളയും തുണിയും ചണവുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീനിങ് വിവരങ്ങള്‍ അറിയിക്കാന്‍ മാത്രമാണ് ഫ്‌ളക്‌സിന്റെ ഉപയോഗം. ഡെലിഗേറ്റുകള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള കിറ്റുകള്‍ ഇത്തവണ തുണി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. മേളയ്‌ക്കെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പികളും ക്യാരിബാഗുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ചലച്ചിത്ര അക്കാദമി അഭ്യര്‍ഥിച്ചു.
No comments:
Post a Comment