രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രവും സൗന്ദര്യവും ആവിഷ്‌കരിച്ച് സിഗ്നേച്ചര്‍ ഫിലിം 'എംബ്രെയ്‌സി'ന്റെ ആദ്യ പ്രദര്‍ശനം ടാഗോര്‍ തീയേറ്ററില്‍ നടന്നു. മന്ത്രി എ.കെ. ബാലന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സംവിധായകന്‍ സിബി മലയില്‍, അക്കാദമി സെക്രട്ടറി മഹേഷ് .ബി എന്നിവര്‍ സന്നിഹിതരായിരുന്നു.
കെ.ആര്‍. മനോജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിഗ്നേച്ചര്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജോമോന്‍ തോമസാണ്. സിനിമയോടുള്ള പ്രേക്ഷാകാഭിനിവേശം ഐ.എഫ്.എഫ്.കെ.യെ എങ്ങനെ ലോകോത്തര മേളയാക്കിയെന്ന് 'എംബ്രെയ്‌സ്' കാണിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ സഹയാത്രികന്‍ പി.കെ. നായര്‍ക്കാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. എഡിറ്റിംഗും ഗ്രാഫിക്‌സും അജയ് കുയിലൂര്‍, ശബ്ദസംവിധാനം ശ്രീജിത്ത് സി.വി, ആനിമേഷന്‍ സുധീര്‍ പി.വൈ തുടങ്ങിയവരാണ് അണിയറയില്‍. ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ട്രോപ്പിക്കല്‍ സിനിമയാണ് സിഗ്നേച്ചര്‍ ചിത്രം ഒരുക്കിയത്.
No comments:
Post a Comment