ലോകത്തില്‍ ഏറ്റവും ചലച്ചിത്ര സാക്ഷരതയുള്ള ജനതയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യകരമായ ചലച്ചിത്രവ്യവസായം നമ്മുടെ സാമ്പത്തിക മേഖലയ്ക്കും കരുത്ത് പകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകോത്തര നിലവാരമുള്ള ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് എന്ന സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകും. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇതിനായി ലഭ്യമാക്കിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. 21-ാ മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ ചലച്ചിത്രോത്സവം പുതിയ കോംപ്ലക്‌സില്‍ നടത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബോളിവുഡും ഹോളിവുഡും ചലച്ചിത്ര വിതരണ മേഖലയാകെ ആധിപത്യം പുലര്‍ത്തുമ്പോള്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍ കാണാന്‍ ഇത്തരം മേളകള്‍ മാത്രമാണ് ആസ്വാദകര്‍ക്ക് ആശ്രയം. സാംസ്‌കാരിക വൈവിധ്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ മേള സാംസ്‌കാരികമായി കണ്ണുതുറപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment