രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിനിമകള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ ലൈന്‍ സംവിധാനം ആരംഭിച്ചു. പ്രതിനിധികള്‍ക്ക് www.iffk.in എന്ന വെബ്‌സൈറ്റിലൂടെയും ശളളസലൃമഹമ എന്ന മൊബൈല്‍ ആപ്പിലൂടെയും എസ്.എം.എസ് വഴിയും സീറ്റുകള്‍ ബുക്ക് ചെയ്യാം. ഒരാള്‍ക്ക് ബുക്ക് ചെയ്യാവുന്നത് ദിവസേന മൂന്ന് പ്രദര്‍ശനങ്ങളാണ്. രണ്ട് ദിവസത്തേക്കുള്ള സീറ്റുകളാണ് മുന്‍കൂര്‍ ബുക്ക് ചെയ്യാനാകുക. മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തശേഷം മൈ അക്കൗണ്ടിലെ റിസര്‍വേഷന്‍ മെനുവില്‍ നിന്നും ഷോ സെലക്ട് ചെയ്ത് സീറ്റുകള്‍ ബുക്ക് ചെയ്യാം. ആന്‍ഡ്രോയ്ഡ്, ഐ. ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്. എസ്.എം.എസ് വഴി ബുക്ക് ചെയ്യുന്നവര്‍ സിനിമയുടെ കോഡ്, 9645229988 എന്ന നമ്പരിലേക്ക് അയച്ച് സീറ്റ് ബുക്ക് ചെയ്യണം. നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും എസ്.എം.എസ് മുഖാന്തിരം ലഭ്യമാകും.
No comments:
Post a Comment