മലയാള സിനിമയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. മേളയോട് അനുബന്ധിച്ച് ഇന്ന് (10.12.2016) ഉച്ചയ്ക്ക് 1.00 ന് കൈരളി തിയേറ്റര്‍ ലോബിയില്‍ 'അടൂര്‍ ഒരു ചിത്രലേഖനം' എന്ന പ്രദര്‍ശനം സിനിമാ താരങ്ങളായ ഷീലയും ജഗതി ശ്രീകുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. അടൂരിന്റെ സിനിമാ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ബോബി തോമസ് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ക്യുറേറ്റ് ചെയ്യുന്നത് സാബു പ്രവദാസാണ്. അടൂരിന്റെ പുതിയ ചിത്രമായ 'പിന്നെയും' ഡിസംബര്‍ 12 ന് വൈകുന്നേരം 6.30 ന് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment