21st IFFK BLOG

(Maintained by IFFK Media Cell)

Wednesday, 14 December 2016

38 രാജ്യങ്ങള്‍, 103 വിദേശ പ്രതിനിധികള്‍, 184 ചിത്രങ്ങള്‍

ചലച്ചിത്രമേളയില്പങ്കെടുക്കാന്എത്തിയത് 38 രാജ്യങ്ങളില്നിന്നായി 103 വിദേശ പ്രതിനിധികള്‍. 62 രാജ്യങ്ങളില്നിന്ന് 184 ചിത്രങ്ങളാണ് മേളയില്പ്രദര്ശിപ്പിക്കുന്നത്. ചെക്കോസ്ലോവാക്യ, ബെല്ജിയം, ഖസാക്കിസ്ഥാന്‍, ഇറാന്‍, ആംസ്റ്റര്ഡാം, ഹോങ് കോങ്, സ്വീഡന്‍, ജോര്ജ്ജിയ, തുര്ക്കി, ഈജിപ്ത്, ശ്രീലങ്ക, സൗദി അറേബ്യ, റൊമാനിയ, ഇന്തോണേഷ്യ, പ്രാഗ് തുടങ്ങിയ രാജ്യങ്ങളില്നിന്നാണ് ചലച്ചിത്ര പ്രതിഭകളെത്തിയത്.

സിനിമാ ലോകത്തിന് നല്കിയ സമഗ്ര സംഭാവനകള്ക്ക് ചെക്കോസ്ലോവാക്യന്സംവിധായകന്ജിറി മെന്സലിനെ ചലച്ചിത്രോത്സവം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് നല്കി ആദരിച്ചു. .എഫ്.എഫ്.കെയില്പങ്കെടുക്കാനായി കുടുംബസമേതമാണ് അദ്ദേഹം കേരളത്തിലെത്തിയത്. അവാര്ഡിനൊപ്പം .എഫ്.എഫ്.കെയില്പങ്കുചേരാന്സാധിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. അരവിന്ദന്അനുസ്മരണ പ്രഭാഷണത്തില്എത്യോപ്യന്സംവിധായകനായ ഹെയിലി ഗരിമയായിരുന്നു മുഖ്യാതിഥി. ഇന്ത്യയിലെ ഏറ്റവും ജനപങ്കാളിത്തമുള്ള മേളയില്പങ്കെടുക്കാനയതിലുള്ള സന്തോഷം മിക്ക വിദേശ പ്രതിനിധികളും പങ്കുവെച്ചു.

No comments:

Post a Comment