ടാഗോര്‍ തിയേറ്ററില്‍ നടന്ന മീറ്റ് ദ പ്രസില്‍ പങ്കെടുക്കാനെത്തിയത് പ്രശസ്ത സംവിധായകര്‍. ആഫ്രിക്കന്‍ സിനിമ കര്‍സ്ഡ് വണ്‍സിന്റെ സംവിധായകന്‍ നാനാ ഒബിരി യെബോ, ഇന്ത്യന്‍ ചിത്രം ലവിന്റെ സംവിധായകന്‍ സുദാന്‍ഷു സരിയ, റെവലേഷന്റെ സംവിധായകന്‍ വിജയ് ജയപാല്‍, ചൈനീസ് ചിത്രമായ നൈഫ് ഇന്‍ ദ ക്ലിയര്‍ വാട്ടറിന്റെ സംവിധായകന്‍ വാങ് യൂബോ, കൊങ്കണ സെന്‍ ശര്‍മ്മയുടെ ഡത്ത് ഇന്‍ ദ ഗഞ്ചില്‍ അഭിനയിച്ച വിക്രാന്ത മസ്സെ എന്നിവരാണ് തങ്ങളുടെ സിനിമാവിശേഷങ്ങള്‍ പങ്കുവെച്ചത്.
എന്തുകൊണ്ടാണ് കര്‍സ്ഡ് വണ്‍ എന്ന പേരിടാന്‍ കാരണമെന്ന ചോദ്യത്തിന് യാതൊരു ആള്‍ക്കും ഉണ്ടായേക്കാവുന്ന നിര്‍ഭാഗ്യമായ അവസ്ഥയാണ് ഇതെന്നും ഇവിടെ കുട്ടികളാണ് ഇതിന്റെ ഇരകളെന്നും സംവിധായകന്‍ നാന ഒബിരി പറഞ്ഞു. സ്വന്തം അഭിപ്രായം സൃഷ്ടിക്കാന്‍ സിനിമകള്‍ക്ക് കഴിയണം. ലവ് എന്ന തന്റെ സിനിമയില്‍ യഥാര്‍ത്ഥത്തില്‍ പ്രണയം തന്നെയാണ് പ്രമേയമെന്ന് സുദാന്‍ഷു സരിയ പറഞ്ഞു. മനുഷ്യരും അവരുടെ വികാരങ്ങളും സങ്കീര്‍ണമാണെന്ന തന്റെ സിനിമയില്‍ മധ്യവര്‍ഗ്ഗക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ സമീപിക്കാന്‍ കഴിയുന്ന ഒന്നല്ല വിവാഹമെന്നും വ്യക്തമാക്കുന്നതായും സംവിധായകന്‍ വിജയ് ജയപാല്‍ പറഞ്ഞു.
നമ്മള്‍ അറിഞ്ഞോ അറിയാതെയോ പറയുന്നവ ഒരാളെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. അത്തരം കഥാപാത്രമാണ് സിനിമയില്‍ താന്‍ ചെയ്തതെന്നും സംവിധായിക കൊങ്കണ സെന്‍ ശര്‍മ്മയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും വിക്രാന്ത് മസെ പറഞ്ഞു.
No comments:
Post a Comment