മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍
സംവിധായകന് കിം കി
ഡുക്കിന്റെ ദ നെറ്റിന്റെ
അവസാന പ്രജര്ശനം ഇന്ന്. കടലിന്റെ
പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ
ഈ ത്രില്ലര്‍ ചിത്രത്തിന്റെ
ആദ്യ പ്രദര്ശനത്തിന്
വന്ജനപ്രീതിയാണ് ലഭിച്ചത്. ടൊറന്റോ
അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച പ്രതികരണം നേടിയ
ദ നെറ്റ് ഉച്ചകഴിഞ്ഞ്
2.15 നാണ് ടാഗോര്‍ തിയേറ്ററിലാണ് പ്രദര്ശനം.
പാബ്ലോ നെരൂദയുടെ ജീവിതം
പ്രമേയമാക്കിയ നെരൂദയുടെ അവസാന പ്രദര്ശനം അജന്ത
തിയേറ്ററില്‍ വൈകിട്ട് 6.15 ന് നടക്കും.
ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആന്ദ്രേ
വാദെ ചിത്രം, ഒസ്ക്യുറ ആനിമല്‍, സിന്
നോംബ്രേ എന്നീ ചിത്രങ്ങളുടേയും അവസാന
പ്രദര്ശനമാണ് ഇന്ന് നടക്കുക. ഇറാനിയന്‍
സിനിമയായ ഫിഫി ഹൗസ് ഫ്രം
ഹാപ്പിനസ് എന്ന ചിത്രം ഉള്പ്പെടെ 62 സിനിമകളാണ് ഇന്ന്
പ്രദര്ശിപ്പിക്കുന്നത്.
No comments:
Post a Comment