ഉണ്ണി
ആര്‍ (തിരക്കഥാകൃത്ത്): വ്യത്യസ്തതയാണ് ചലച്ചിത്രമേളകളില്‍ നിന്ന്
പ്രതീക്ഷിക്കുന്നത്. ഇത്തവണയും നിരവധി മികച്ച ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കപ്പെട്ടു. ജനങ്ങള്‍ വരുന്നത് സിനിമ കാണാനാണ്. അവര്‍ സിനിമ
കാണാന്‍ കഴിയാതെ മടങ്ങിപ്പോകുന്ന സാഹചര്യം ഒഴിവാക്കണം. അതിനായി
പരിമിതികള്‍ക്കുള്ളില്‍ നിന്ന് ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തണം.
അഭിജാ ശിവകല (അഭിനേത്രി): വിവാദങ്ങളുടെ മുഷിപ്പ് ഇത്തവണത്തെ ചലച്ചിത്രമേളയുടെ ശോഭയ്ക്ക് മങ്ങല്‍ വരുത്തിയെന്നു തോന്നുന്നു. അതൊഴിച്ചാല്‍ അടുത്ത ചലച്ചിത്രമേളവരെ ഓര്‍ത്തിരിക്കാന്‍ നല്ല നിമിഷങ്ങള്‍ ഈ മേള സമ്മാനിച്ചു.
വി.കെ. ചെറിയാന്‍ (സിനിമാ നിരൂപകന്‍): ആരവവും ജനപങ്കാളിത്തവും നല്ലതാണ്. പക്ഷേ അത് സിനിമാസ്വാദനത്തിന് കോട്ടം വരുത്തുന്ന രീതിയിലാകരുത്. സിനിമാ പ്രവര്‍ത്തകരെ കൂടുതല്‍ ഉള്‍പ്പെടുത്തിയുള്ള സജ്ജീകരണം മേളയുടെ നല്ല നടത്തിപ്പിന് ഉപയുക്തമാകും.
സനല്‍ കുമാര്‍ ശശിധരന്‍ (സംവിധായകന്‍): ഐ.എഫ്.എഫ്.കെയുട നേട്ടവും കോട്ടവും ജനബാഹുല്യമാണ്. പല തിയേറ്ററുകളും ഒഴിഞ്ഞു കിടക്കുമ്പോഴും ചില തിയറ്ററുകളില്‍ തള്ളല്‍ വരുന്നു. പ്രേക്ഷകപ്രീതിയറിഞ്ഞ് നല്ല സിനിമകള്‍ വലിയ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമാകും.
സൈബല്‍ മിത്ര (സംവിധായകന്‍): സംവിധായക കേന്ദ്രീകൃതമായ ഒരു ചലച്ചിത്രമേളയാണിത്. ഞങ്ങളെപ്പോലുള്ള പ്രാദേശിക സംവിധായകര്‍ക്ക് ഐ.എഫ്.എഫ്.കെ പോലുള്ള ചലച്ചിത്രമേളകള്‍ നല്‍കുന്ന പ്രോത്സാഹനം വലുതാണ്.
അനാര്‍ക്കലി (അഭിനേത്രി): നല്ല ചിത്രങ്ങളാണ് ഇത്തവണയും മേളയെ മനോഹരമാക്കിയത്. കഴിഞ്ഞ വര്‍ഷം ഞാന്‍ വോളന്റിയറായാണ് മേളയുടെ ഭാഗമായത്. ഇത്തവണ അഭിനേത്രിയായി കടന്നുവന്നതില്‍ സന്തോഷമുണ്ട്.
ഗ്രീന്‍ സെങ് (സംവിധായകന്‍) : വളരെ ആഹ്ലാദപ്രദമായ അന്തരീക്ഷമാണിത്. മേളയിലെ സംഘാടകമികവ് പ്രശംസിക്കേണ്ടതാണ്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച എന്റെ 'ദി റിട്ടേണ്‍' എന്ന സിനിമക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രേക്ഷകശ്രദ്ധയില്‍ സന്തോഷമുണ്ട്.
പ്രിയന്ത കല്‍വരാച്ചി (സംവിധായകന്‍): ആദ്യ ചിത്രവുമായി കേരളത്തിന്റെ ചലച്ചിത്രമേളയിലേക്ക് കടന്നുവരാനായതില്‍ അഭിമാനമുണ്ട്. മികച്ച പ്രേക്ഷകരാണ് മേളയ്ക്കുള്ളത്. സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നത് ഏറെ ആഹ്ലാദം നല്‍കുന്നു.
സാന്ത്വന ബൊല്‍ഡോയ് (സംവിധായിക): മികച്ച ചലച്ചിത്രമേളയായി ഐ.എഫ്.എഫ്.കെ വളര്‍ന്നിരിക്കുന്നു. സിനിമയെ ഗൗരവപൂര്‍വം സമീപിക്കുന്ന യുവ സംവിധായകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
പ്രദീബ് കുര്‍ബ (സംവിധായകന്‍): ഏതാണ്ട് 10 വര്‍ഷത്തെ സിനിമാപാരമ്പര്യം മാത്രമുള്ള മേഘാലയയില്‍ നിന്നു വരുന്ന സംവിധായകനാണ് ഞാന്‍. എന്റെ സിനിമ ഇത്രവലിയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക എന്നത് വലിയ കാര്യമാണ്. മഹത്തായ പാരമ്പര്യമുള്ള മലയാള സിനിമയോട് എനിക്ക് അതീവ താത്പര്യവുമുണ്ട്.

No comments:
Post a Comment