ചലച്ചിത്ര ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന് ആദരിക്കുന്ന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുക്കും. വൈകുന്നേരം 6.30 ന് ശ്രീ തിയേറ്ററിലാണ് പരിപാടി. തുടര്‍ന്ന് 'പിന്നെയും' പ്രദര്‍ശിപ്പിക്കും. ദിലീപും കാവ്യയുമായിരുന്നു സിനിമയിലെ നായികാ നായകന്മാര്‍.
അടൂരിന്റെ 50 വര്‍ഷത്തെ ചലച്ചിത്ര ജീവിത്തെയും സംഭാവനകളേയും വിലയിരുത്തുന്ന പ്രത്യേക പരിപാടി രാവിലെ 11.30 ന് അപ്പോളോ ഡിമോറയില്‍ നടക്കും. ചലച്ചിത്ര നിരൂപകനായ എം.കെ. രാഘവേന്ദ്ര, യുമ - ദാ-കന്‍ഹ, സെമ്പല്‍ ചാറ്റര്‍ജി, അഭിനേതാക്കളായ മെഹല്ലി മോദി, മീന ടി. പിള്ള, ഡോ. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. പര്‍ദജിത് ബയുവയുടെ 'ഫേസ് ടു ഫേസ്, ദ സിനിമ ഓഫ് അടൂര്‍ ഗോപാലകൃഷ്ണന്‍' എന്ന പുസ്തകം പ്രകാശനം ചെയ്യും.
No comments:
Post a Comment