21st IFFK BLOG

(Maintained by IFFK Media Cell)

Thursday, 15 December 2016

മേള കാണാന്‍ ഗോവയിലെ കുട്ടി താരവും

ഗോവന്‍ ചലച്ചിത്രമേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രൂപാന്തരം എന്ന മലയാള സിനിമയിലെ ബാലതാരം  സ്‌നേഹ ഐ.എഫ്.എഫ്.കെ.യില്‍ കാഴ്ചക്കാരിയായെത്തി.  എം.പി. പത്മകുമാര്‍ സംവിധാനം ചെയ്ത് ഗോവന്‍ ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രൂപാന്തരം എന്ന ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്ത് ഈ തിരുവനന്തപുരംകാരിയാണ്. അന്ധനായ കൊച്ചുപ്രേമന്റെ കഥാപാത്രത്തോടൊപ്പം സഹായിയായി പാറു എന്ന കഥാപാത്രമായി അഭിനയമികവ് കാഴ്ചവെച്ചു. ആദ്യമായാണ് ക്യാമറയ്ക്കു മുന്നില്‍ അഭിനയിച്ചതെങ്കിലും അതിന്റെ പേടിയൊന്നുമില്ലായിരുന്നുവെന്ന് കൊച്ചു പാറു പറഞ്ഞു. തമിഴ് നടന്‍ അജിത്തിന്റെ ഫാനായ ഈ താരത്തിന് സിനിമയില്‍ സജീവമാകാനാണ് ആഗ്രഹം. അനു-നിഷ ദമ്പതികളുടെ മകളാണ് സ്‌നേഹ. കുന്നുകുഴി മഡോണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുതാരം.

No comments:

Post a Comment