തിരസ്‌കൃതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ശബ്ദമായിരിക്കണം കലയിലൂടെ പ്രതിഫലിക്കേണ്ടതെന്ന് ഇറാനിയന്‍ അഭിനേത്രിയും ജൂറി അംഗവുമായ ബരാന്‍ ഹൊസാരി. 1970 കളുടെ അവസാനത്തില്‍ ഇറാനില്‍ നടന്ന വിപ്ലവം സ്ത്രീയോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് വ്യത്യസ്തമാക്കി. രാജ്യത്ത് നിലവില്‍ വന്ന നവ ഉദാരവത്കൃത നയങ്ങള്‍ക്കുശേഷവും സെന്‍സര്‍ഷിപ്പ് കര്‍ശനമായി തുടരുന്നു. അതിന്റെ ഫലമായി അഭിനേത്രികള്‍ കേവലം മുഖം കൊണ്ട് മാത്രമായി അഭിനയിക്കേണ്ടിവരുന്നു. രാഷ്ട്രീയ സെന്‍സര്‍ഷിപ്പിനോടൊപ്പം സാംസ്‌കാരിക സെന്‍സര്‍ഷിപ്പും ഇറാന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നുവെന്നും ബരാന്‍ അഭിപ്രായപ്പെട്ടു. അതിനുശേഷം ശക്തരായ സ്ത്രീ സിനിമാ സംവിധായകരെ ഇറാനിയന്‍ സിനിമയ്ക്ക് ലഭിച്ചുവെന്ന് അവര്‍ പറഞ്ഞു.
സിനിമകളിലൂടെ പ്രകടിപ്പിക്കുന്നത് തന്റെ രാഷ്ട്രീയവും നിലാപാടുമാണ്. കലാകാരന്മാര്‍ രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്നും മേളയോടനുബന്ധിച്ച് നിള തിയേറ്ററില്‍ സംഘടിപ്പിച്ച ഇന്‍ കോണ്‍വര്‍സേഷനില്‍ ബരാന്‍ ഹൊസാരി പറഞ്ഞു. പ്രൊഫ. മീന ടി പിള്ളയാണ് ഇന്‍ കോണ്‍വര്‍സേഷന്‍ നയിച്ചത്.
No comments:
Post a Comment