മലയാള സിനിമയുടെ പ്രചാരണ ചരിത്രത്തിന്റെ ഉള്ളറകള്‍ തേടിയുള്ള ഡിസൈനേഴ്‌സ് ആറ്റികില്‍ വന്‍തിരക്ക്. ടാഗോര്‍ തിയേറ്ററിനോടു ചേര്‍ന്ന് ഒരുക്കിയിട്ടുള്ള സ്റ്റാള്‍ 10 ന് ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. മനു, അല്‍ത്താഫ് എന്നിവര്‍ ശേഖരിച്ച അപൂര്‍വ്വ രേഖകളാണ് ഡിസൈനേഴ്‌സ് ആറ്റികില്‍ ഒരുക്കിയിരിക്കുന്നത്.
ആദ്യകാല സിനിമാ പോസ്റ്ററുകള്‍, പഴയകാല നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍ തുടങ്ങിയവ സമന്വയിപ്പിച്ച് പ്രത്യേക ദൃശ്യാവിഷ്‌കാരം ഒരുക്കിയത് സിനിമ പ്രവര്‍ത്തകരായ ലിജിന്‍ ജോസും നസിയും അജിത്കുമാറുമാണ്.
മികച്ച പ്രതികരണമുണ്ടാക്കിയ ഡിസൈനേഴ്‌സ് ആറ്റികില്‍ സിനിമയില്‍ ആദ്യകാലത്തെ പോസ്റ്റര്‍ നിര്‍മ്മാണത്തെക്കുറിച്ചും വിതരണ സംവിധാനത്തെക്കുറിച്ചും പ്രേക്ഷകരിലേക്ക് പുത്തന്‍ അറിവ് പകരുന്നു. സിനിമാപ്രേമികള്‍ക്ക് പുതിയൊരു അനുഭവം എന്ന നിലയിലാണ് മേളയിലേക്ക് ഏവരേയും ആകര്‍ഷിക്കുന്നത്.
No comments:
Post a Comment