മലയാളിയായ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പ്‌സ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്ന് 11.30ന് ടാഗോര്‍ തിയേറ്ററില്‍ നടത്തും. യാഥാസ്ഥിതിക ഇന്ത്യന്‍ സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന മൂന്ന് യുവാക്കളുടെ അനുഭവമാണ് ചിത്രത്തിന്റെ പ്രമേയം. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചിത്രം മേളയിലെത്തിയത്.
ആറാം ദിനമായ ഇന്ന് (14-12-2016) വിവിധ വിഭാഗങ്ങളിലായി 62 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മത്സരവിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍, ലോകസിനിമാ വിഭാഗത്തില്‍ 20 ഉം, മൈഗ്രേഷന്‍ വിഭാഗത്തില്‍ നാലും, കണ്‍ട്രി ഫോക്കസ്, റീസ്‌റ്റോര്‍ഡ് ചെക്ക് വിഭാഗങ്ങളില്‍ രണ്ട് വീതവും ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ ആറും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
No comments:
Post a Comment