21st IFFK BLOG

(Maintained by IFFK Media Cell)

Wednesday, 14 December 2016

മേളയില്‍ കേട്ടത്

പരേഷ് മൊകാഷി (മറാത്തി സംവിധായകന്‍): വലിയ ആവേശത്തോടും ആഹ്ലാദത്തോടും കൂടെ സിനിമയെ വരവേല്ക്കുന്ന പ്രേക്ഷകരാല്സമ്പന്നമാണ് .എഫ്.എഫ്.കെ. ഇത്തരം അവസരങ്ങള്സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്ക്കാരും മറ്റും നല്കുന്ന പിന്തുണ ശ്രദ്ധേയമാണ്. സിനിമാ പ്രേമികള്ക്ക് എന്തു സഹായവും നല്കുന്ന സംഘാടകരും .എഫ്.എഫ്.കെയുടെ വിജയമാണ്.
കണ്ണന്പട്ടാമ്പി (നടന്‍): എല്ലാ സൗകര്യങ്ങളോടും കൂടി ചലച്ചിത്രപ്രേമികളെ സ്വാഗതം ചെയ്ത ചലച്ചിത്രമേളയാണിത്. അച്ഛനെ അടിച്ചിട്ടും നാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റുകയെന്ന ഒരുവിഭാഗം ആള്ക്കാരുടെ ചിന്താഗതിയാണ് ദേശീയഗാനവിവാദത്തിലേക്കും പ്രശ്നങ്ങളിലേക്കും ചലച്ചിത്രമേളയെ വലിച്ചിഴച്ചത്. അതിനെ അംഗീകരിക്കാനാകില്ല.
എം.ജെ. രാധാകൃഷ്ണന്‍ (ഛായഗ്രഹകന്‍): ഓരോ ചലച്ചിത്രമേള കഴിയുന്തോറും ജനപങ്കാളിത്തം വര്ധിച്ചുവരുന്നുവെന്നുള്ളത് സന്തോഷം നല്കുന്ന കാര്യമാണ്. പക്ഷെ അതിനോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങള്മെച്ചപ്പെടുത്തുകയെന്നത് അത്യാവശ്യമാണ്.
ജയന്ചെറിയാന്‍ (സംവിധായകന്‍):  പലതരം അഭിപ്രായങ്ങളുടെയും അഭിരുചികളുടെയും സംഗമവേദിയാണ് .എഫ്.എഫ്.കെ. ഇത്തവണത്തെ പ്രാധാന്യമെന്തെന്നുവെച്ചാല്ഇന്ത്യയില്ആദ്യമായൊരു ചലച്ചിത്രമേളയില്ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ മാനിച്ച് അവര്ക്ക് പ്രത്യേക സ്ഥാനം നല്കിയെന്നതാണ്. ഇതിലൂടെയും മറ്റും വിപ്ലവകരമായ മുന്നേറ്റമാണ് ചലച്ചിത്രമേള നടത്തിയിരിക്കുന്നത്.
അനില്നെടുമങ്ങാട് (നടന്‍): ജനപങ്കാളിത്തമാണ് ഏതു മേളയുടെയും വിജയം. അത് ഭാഗ്യവശാല്.എഫ്.എഫ്.കെയ്ക്കുണ്ട്. പ്രശസ്ത കലാകാരന്മാര്ഇതിന്റെ സംഘാടകരായി വരുന്നതുകൊണ്ട് പ്രേക്ഷകര്ആഗ്രഹിക്കുന്നത് നല്കാന്ചലച്ചിത്രമേളയ്ക്ക് കഴിയുന്നു.

ബാലഭാസ്കര്‍ (സംഗീത സംവിധായകന്‍): മറ്റു വര്ഷങ്ങളെ അപേക്ഷിച്ച് വര്ണാഭമായ ചലച്ചിത്രമേളയാണിത്തവണത്തേത്. വര്ധിച്ചുവരുന്ന യുവതലമുറയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. നല്ല സിനിമകളോടൊപ്പം സൗഹൃദങ്ങളുടെ സംഗമവേദിയായി മേളയെ കാണുവാനാണ് ഞാനിഷ്ടപ്പെടുന്നത്

No comments:

Post a Comment