സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് തന്റെ സിനിമയെന്ന് കാടുപൂക്കുന്ന നേരത്തിന്റെ സംവിധായകന്‍ ഡോ. ബിജു. കാലത്തിനുമുമ്പെ ചിലപ്പോഴക്കെ കലാസൃഷ്ടികള്‍ സഞ്ചരിക്കും. ഫെബ്രുവരിയില്‍ പൂര്‍ത്തിയായ ചിത്രത്തിന് ഏറെ പ്രസക്തി ലഭിച്ചത് കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങള്‍ക്ക് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാഗോര്‍ തിയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ സാക്ഷ്യം വഹിക്കാന്‍ നിര്‍മ്മാതാവ് സോഫിയ പോള്‍, ഛായാഗ്രഹകന്‍ എം.ജി രാധാകൃഷ്ണന്‍, എഡിറ്റര്‍ കാര്‍ത്തിക് ജോസഫ്, അഭിനേതാക്കളായ ഇന്ദ്രജിത്ത്, റിമാ കല്ലിങ്കല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
No comments:
Post a Comment