സംരക്ഷിക്കപ്പെടേണ്ട ഇന്ത്യന്‍ ചലചിത്രങ്ങളില്‍ മിക്കതും നഷ്ടപ്പെട്ടതായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ പ്രകാശ് മാഗ്ദം. ഈ ചിത്രങ്ങളുടെ വീണ്ടെടുക്കല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ മാത്രം ചുമതലയായി ചുരുക്കരുത്. ചിത്രങ്ങള്‍ കണ്ടെത്താന്‍ ചലച്ചിത്രപ്രേമികളും ഒത്തുചേരണമെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന്‍ പ്രസന്റേഷന്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമകളുടെ സംരക്ഷണം, സാങ്കേതികവത്കരണം, പുനരുദ്ധാരണം എന്നിവയാണ് എന്‍.എഫ്.എ.ഐയുടെ പ്രധാന ദൗത്യം. പ്രാദേശിക സിനിമകളെ അതത് സംസ്ഥാനങ്ങളുടെ സഹായത്തോടെ സംരക്ഷിക്കുക എന്നതും ഈ മിഷന്റെ ഭാഗമാണ്. സിനിമ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായതിനാല്‍ അത് വേണ്ടവിധത്തില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പ്രകാശ് മാഗ്ദം പറഞ്ഞു. അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളും പങ്കെടുത്തു.
No comments:
Post a Comment