ഗ്ലാമറിന്റെ ലോകം തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റും അസാമീസ് അഭിനേത്രിയുമായ സീമ ബിശ്വാസ്. ഫൂലന്‍ ദേവി പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്കിഷ്ടമെന്നും അവര്‍ പറഞ്ഞു. ആത്യന്തികമായി സാധാരണ മനുഷ്യരുടെ ജീവിതം ദൃശ്യവത്കരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനാണ് താത്പര്യമെന്നും ബിശ്വാസ് പറഞ്ഞു.
ചലച്ചിത്രമേളയില്‍ സിനിമ നിരൂപകന്‍ ഭരദ്വാജ് രംഗനുമായി നിള തിയേറ്ററില്‍ നടന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രമേളകളില്‍ ഒന്നാണ് ഐ.എഫ്.എഫ്.കെ എന്നും ഈ മേളയില്‍ ജൂറിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സീമ ബിശ്വാസ് പറഞ്ഞു. പരമ്പരാഗതമായി അസാമുമായി വളരെ അടുത്തുനില്‍ക്കുന്ന സംസ്‌കാരമാണ് കേരളത്തിന്റേത്. അതിനാല്‍ തന്നെ സ്വന്തം വീട്ടിലെത്തുന്ന അനുഭൂതിയാണ് കേരളത്തില്‍ വരുമ്പോള്‍ തനിക്കുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.
No comments:
Post a Comment