ഫിലിം സൊസൈറ്റികളുടെ പ്രവർത്തനക്ഷമത കേരളം പ്രധാന ദൗത്വമായി കാണണമെന്ന് പ്രശസ്ത്ര സംവി ധായകൻ ശ്യാം ബനഗൽ, ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ നടന്ന ഓഷൺ ഫോറത്തിൽ "ഫിലിം സൊസൈറ്റി മൂവ്മെന്റ് ലജസി ആൻഡ് വേ ഫോർ വർത്ത്' എന്ന വിഷയത്തെ സംബന്ധിച്ച് സംസാരിക്കുകയായിരു ന്നു അദ്ദേഹം. ചരിത്രം പരിശോധിച്ചാൽ ഫിലിം സൊസൈറ്റികളുടെ കാര്വത്തിൽ അഭിമാനാർഹമായ നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളത് എന്ന് കാണാം. എന്നാൽ ഈ വിജയം തുടരണമെങ്കിൽ യുവതലമുറയുടെ ശക്തമായ പങ്കാ ളിത്തം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ എന്ന കലയെ കേരളത്തിലുടനീളം ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തിൽ നിന്നായിരുന്നു ഫിലിം സൊസൈറ്റികളുടെ ആരംഭമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ ചലച്ചിത്രമേള പോലും അത്തരം ഫിലിം സൊസൈറ്റികളുടെ ഫലമാണെന്നും നൂതന സാങ്കേതികവിദ്യയുടെ കടന്നുവരവ് ഫിലിം സൊസൈറ്റികൾക്ക് ഗുണകരമായിട്ടുണ്ടെന്നും അടൂർ അഭിപ്രായപ്പെട്ടു. സംവിധായകൻ ഹരികുമാർ, എഫ്.എഫ്. എസ്.ഐ കേരള സെക്രട്ടറി വി.കെ. ജോസഫ്, ഓപ്പൺ പ്രെയിം ഫിലിം സൊസൈറ്റി അംഗം, പ്രേമചന്ദ്രൻ എന്നി വർ ചർച്ചയിൽ പങ്കെടുത്തു.
No comments:
Post a Comment