21st IFFK BLOG

(Maintained by IFFK Media Cell)

Monday, 12 December 2016

കല്പനയുടെ ഓര്‍മയില്‍ 'തനിച്ചല്ല ഞാന്‍'’

അകാലത്തില്‍ വേര്‍പിരിഞ്ഞ കല്‍പ്പനയ്ക്ക് ആദരമായി 'തനിച്ചല്ല ഞാന്‍' ഇന്ന് പ്രദര്‍ശിപ്പിക്കും. നിള തിയേറ്ററില്‍ രാവിലെ 11.45ന് ഹോമേജ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.  ബാബു തിരുവല്ല സംവിധാനം ചെയ്ത ചിത്രം ചെല്ലമ്മ അന്തര്‍ജ്ജനം എന്ന ബ്രാഹ്മണ സ്ത്രീയും റസിയാ ബീവി എന്ന മുസ്ലീം വനിതയും തമ്മിലുള്ള ഹൃദയബന്ധമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് കല്‍പ്പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ജനുവരി 25നാണ് കല്‍പ്പന അന്തരിച്ചത്.

No comments:

Post a Comment