ചലച്ചിത്രോത്സവത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതാദ്യമായാണ് ഇന്ത്യയില്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഈ വിഭാഗത്തിന് പ്രത്യേക രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ ഇതിവൃത്തമാക്കിയ ജന്‍ഡര്‍ ബന്‍ഡര്‍ എന്ന പ്രത്യേക സിനിമാ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ ആറിന് നടക്കുന്ന മേളയുടെ ആദ്യ ടിക്കറ്റ് വിതരണ പരിപാടിയിലും ഇവരെ പ്രത്യേകം പരിഗണിക്കുന്നുണ്ട്. ഭിന്നലിംഗക്കാര്‍ക്കുള്ള ആദ്യ പാസ് നടി മഞ്ജു വാര്യര്‍ ശീതള്‍ ശ്യാമിന് നല്‍കും.
ചലച്ചിത്രോത്സവത്തിലെ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററിലും ഓപ്പണ്‍ തിയറ്ററായ നിശാഗന്ധിയിലും കൈരളി, നിള എന്നിവിടങ്ങളിലും 'ഇ-ടോയ്‌ലറ്റ്' എന്ന പേരില്‍ പ്രത്യേക ടോയ്‌ലറ്റ് സൗകര്യമുണ്ടാകും. ചലച്ചിത്ര മേളയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഭിന്നലിംഗക്കാര്‍ക്ക് ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യേക സൗകര്യം നല്‍കുമെന്നും അക്കാദമി അറിയിച്ചു.
No comments:
Post a Comment