ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേള മുന്‍വര്‍ഷങ്ങളേക്കാള്‍ ശക്തമായ സ്ത്രീസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മ്മനി, ചെക്കോസ്ലോവാക്യ, ദക്ഷിണകൊറിയ, മെക്‌സിക്കോ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.
മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാല് ചിത്രങ്ങളില്‍ രണ്ടെണ്ണം സ്ത്രീ സംവിധായകരുടേതാണ്. മലയാളിയായ വിധുവിന്‍സെന്റിന്റെ 'മാന്‍ഹോള്‍' മത്സരവിഭാഗത്തിലുണ്ട്. ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ മലയാളി സ്ത്രീ സാന്നിധ്യം. ബംഗാളി സംവിധായികയായ സാന്ത്വന ബര്‍ദലോയുടെ 'മാജ് രാത് കേതകി' യാണ് മറ്റൊരു ഇന്ത്യന്‍ ചിത്രം. യെസിം ഉസ്‌തോഗ്ലൂയുടെ (തുര്‍ക്കി) 'ക്ലെയര്‍ ഒബ്‌സ്‌ക്യോര്‍', എന്നീ ചിത്രവും മത്സര വിഭാഗത്തിലുണ്ട്.
കണ്‍ടംപററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഫ്രഞ്ച് സംവിധായികയായ മിയ ഹന്‍സന്‍ ലവിന്റെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നൈറ്റ് ക്ലാസിക്‌സില്‍ വേറ ചിത്‌ലോവയുടെ 'ഡേയ്‌സീസ്', ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ അനന്യ കാസറവള്ളിയുടെ 'ക്രോണിക്കിള്‍സ് ഓഫ് ഹരി', സുനില്‍ സുക്താന്‍കറിനൊപ്പം സുമിത്ര ബാവേ ഒരുക്കിയ 'ടേര്‍ട്ടില്‍' എന്നിവയും മേളയിലുണ്ട്.
A Death in the Gunj directed by Konkona Sen Sharma |
Konkona Sen Sharma |
ലോകസിനിമാ വിഭാഗത്തില്‍ കൊങ്കണ സെന്‍ ശര്‍മ്മയുടെ 'എ ഡെത്ത് ഇന്‍ ദ ഗന്‍ജ്', കിം സൂ ജംഗിന്റെ 'എ ബ്ലൂ മൗത്തഡ് ഫെയിസ്', അന്ന ക്രിസ്റ്റീന ബരാന്റെ 'ആല്‍ബ', ലീന യാദവിന്റെ 'പാര്‍ച്ച്ട്', ജൂറി ഫിലിംസില്‍ ദീപാ മേത്തയുടെ 'അനാട്ടമി ഓഫ് വയലന്‍സ്' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മിത്ര ഫറാനി, ഹലാല്‍ ഖലീല്‍, ലിയാ ഫെനര്‍, എലിയ കെ ഷ്‌നെയ്ടര്‍, റുക്‌സാണ്ട്രാ സെനിദെ, മര്‍ജാന്‍ അസ്‌റാഫിസാദെ, ലീന ലുസൈറ്റ്, ക്ലൗഡിയ വരെജാവോ, മീരാ നായര്‍ എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ട്.
No comments:
Post a Comment