ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാര്‍ഥം കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'ചലച്ചിത്ര കേരളം' ക്വിസ് മത്സരത്തില്‍ നാലാഞ്ചിറ ബദനി കോളേജിലെ അക്ഷയ് ബി. വിനായക്, അശ്വിന്‍ വിനോദ് എന്നിവര്‍ ജേതാക്കളായി. ഇഗ്നോ യൂനിസിറ്റി തിരുവനന്തപുരം സെന്ററിലെ ഹാരിസ് എ., അമല്‍ എ. എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ജസീര്‍ കെ.ബി., മഹേഷ് ശര്‍മ എസ്. എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. പാളയം വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, യുവജനകമ്മിഷന്‍ അംഗം ചിന്താ ജെറോം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത ആറു ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. ഗ്രാന്‍ഡ്മാസ്റ്റര്‍ ഡോ.ജി.എസ്. പ്രദീപായിരുന്നു ക്വിസ് മാസ്റ്റര്‍. ഫൈനലിലെത്തിയ ടീമുകള്‍ക്ക് പ്രശസ്ത സംവിധായകരായ സത്യജിത് റേ, ഫാല്‍ക്കെ, ലൂമിയര്‍, സ്പില്‍ബര്‍ഗ്, ചാപ്ലിന്‍, ഈസ്റ്റ്മാന്‍ എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
No comments:
Post a Comment