*സീറ്റു ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ്
*ഐ.ഡി ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ ആര്‍.എഫ്.ഐ.ഡി സംവിധാനം
ഡെലിഗേറ്റുകള്‍ക്ക് ആര്‍.എഫ്.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡുകള്‍, സിനിമാ പ്രദര്‍ശന വിവരങ്ങളറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, തിയറ്ററുകള്‍ക്കുള്ളില്‍ താമസം കൂടാതെ പ്രവേശനം സാദ്ധ്യമാക്കുന്നതിന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം തുടങ്ങി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫലപ്രദമായി ഉപയോഗിക്കും. പ്രതിനിധികളുടെ വിശദാംശങ്ങള്‍ ഒറ്റ സ്‌കാനിംഗില്‍ മനസ്സിലാക്കുന്നതിനാണ് ആര്‍.എഫ്.ഐ.ഡി സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്. പ്രതിനിധി പാസിന്റെ ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാനും ഇതുവഴി സാധിക്കും.
പ്രതിനിധികള്‍ക്ക് കാലതാമസം കൂടാതെ തിയറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കാനാണ് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(എന്‍.എഫ്.സി) ഉപയോഗപ്പെടുത്തുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലെ മികച്ച ടെക്‌നോളജികളിലൊന്നായ എന്‍.എഫ്.സിയിലൂടെ പ്രതിനിധികള്‍ കണ്ട സിനിമയെക്കുറിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാകും.
കൂടാതെ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ''IFFKerala'' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാം. പ്രദര്‍ശനങ്ങള്‍ക്കുള്ള സീറ്റ് ബുക്കിംഗ്, ബുക്ക് ചെയ്ത സീറ്റുകളുടെ വിശദാംശങ്ങള്‍, തിയറ്ററുകളിലെ പ്രദര്‍ശന വിവരങ്ങള്‍ എന്നിവയും മൊബൈല്‍ ആപ്പുവഴി ലഭിക്കും.
സിനിമകള്‍ സംബന്ധിച്ച മാറ്റം ഉള്‍പ്പടെയുള്ള പ്രധാന വിവരങ്ങള്‍ പ്രതിനിധികളെ അറിയിക്കാന്‍ എസ്.എം.എസ് സംവിധാനവും സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാന്‍ മൊബൈല്‍ നമ്പറും ഇത്തവണയും ഉണ്ടാകും. 9446301234 എന്ന മൊബൈല്‍ നമ്പറില്‍ ഷോ കോഡ് അയച്ചാല്‍ സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം.
No comments:
Post a Comment