* ടൂറിംഗ് ടാക്കീസിന് ശംഖുമുഖത്ത് സമാപനം
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വിളംബരോദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. വൈകുന്നേരം അഞ്ചിന് ശംഖുമുഖത്ത് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ഒരുക്കിയ ടൂറിംഗ് ടാക്കീസിന്റെ സമാപന ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അദ്ധ്യക്ഷനാകും. ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നടന്‍ മധുപാലിന് നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര താരങ്ങളായ ജലജ, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന്, ഊരാളി ബാന്‍ഡിന്റെ സംഗീത വിരുന്നും, കഴിഞ്ഞ ചലച്ചിത്ര മേളയില്‍ സുവര്‍ണ്ണചകോരം ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ ജയരാജിന്റെ 'ഒറ്റാലി'ന്റെ പ്രദര്‍ശനവും നടക്കും. ചലച്ചിത്ര അക്കാദമിയുടെയും അതത് ജില്ലകളിലെ ഫിലിം സൊസൈറ്റികളുടേയും സഹകരണത്തോടെ സംഘടിപ്പിച്ച ടൂറിംഗ് ടാക്കീസ് നവംബര്‍ ഒന്നിന് കാസര്‍കോട്ട് നിന്നാണ് ആരംഭിച്ചത്്. മുന്‍ ചലച്ചിത്രമേളകളില്‍ സുവര്‍ണ്ണചകോരം ലഭിച്ച ചിത്രങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് ടൂറിംഗ് ടാക്കീസ് തലസ്ഥാനത്തെത്തിയത്.
No comments:
Post a Comment